ഞങ്ങള്‍ വെറുതെയിരുന്നാല്‍ കത്തും വെള്ളത്തില്‍ പൊട്ടിതെറിക്കും മണ്ണെണ്ണയിലിരിക്കാനാണെനിക്കിഷ്ടം *ഞാന്‍ ഫുള്‍ ടൈം വെള്ളത്തിലാണ്. എന്നെ വെളുത്തുള്ളി നാറും. ഇരുട്ടത്ത് ഞാനൊന്ന് മിനുങ്ങും. ഞാന്‍ തീയിലില്ല.എന്നാല്‍ തീപ്പെട്ടിയിലുണ്ട്. *എല്ലില്ലുണ്ട്, പല്ലില്ലുണ്ട്, പാലിലുണ്ട്, ചില്ലിലുമുണ്ട്, സിമന്റിലുമുണ്ട്, എന്നാല്‍ കമ്പിയിലില്ല. *ഞാന്‍ കത്തി കയറും ചേട്ടന്‍ സഹായിക്കും ഞങ്ങള്‍ രണ്ടും ചേര്‍ന്ന് കത്തുന്നത് കെടുത്തും.ഞാനാര്?ചേട്ടനാര് ? ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാല്‍ എന്ത്? *ആലത്തിലുണ്ട് കാലത്തിലില്ല,പാത്രത്തിലുണ്ട് പത്രത്തിലില്ല,കാന്തത്തിലുണ്ട് കയറിലില്ല *രക്തത്തിലുണ്ട് മജ്ജയിലുണ്ട് എന്നാല്‍ എല്ലിലില്ല, പല്ലിലില്ല കത്തിയിലുണ്ട് എന്നാല്‍ കത്തിച്ചതിലില്ല. *കരിയിലുണ്ട് വജ്രത്തിലുണ്ട്, സെല്ലിലുണ്ട് കറന്റിലില്ല എന്നാല്‍ ശ്വാസത്തിലില്ല നിശ്വാസത്തിലുണ്ട് *ഞങ്ങള്‍ എട്ടു പേര്‍ വട്ടം കൂടിയിരിക്കും മരുന്നിനും വെടി മരുന്നിനും ഞാന്‍ വേണം.നാലുറോളില്‍ ഞാനഭിനയിക്കും.ഞാനാര്? *P.T യില്‍ ഞാനൊരു സബ്ബ് ഇന്‍സ്പെക്ടര്‍ *ഞാനില്ലെങ്കില്‍ അന്നം മുട്ടും ഞാനില്ലെങ്കില്‍ അഗ്നിശമന സേനയില്ല എന്നോടു കളിച്ചാല്‍ നിങ്ങള...